പാറശാല: പരശുവയ്ക്കലില്‍ ദേശീയ പാതയ്ക്കരികില്‍ നിർത്തിയിട്ടിരുന്ന ഓട്ടറിക്ഷയാണു മോഷണം പോയത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുപേര്‍ ചേര്‍ന്നു ഓട്ടോറിക്ഷ മോഷ്ടിച്ച് കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ സമീപത്തെ കടകളിലെ സിസിടിവിയിൽനിന്നു കിട്ടിയിട്ടുണ്ട്. ഇതരസംസ്ഥാനക്കാരാണ് മോഷ്ടാക്കളെന്നാണു പ്രാഥമിക നിഗമനം. പരശുവയ്ക്കല്‍ സ്വദേശി അനിലിന്റേതാണ് ഓട്ടോറിക്ഷ. ഇതു സംബന്ധിച്ചു പാറശാല പോലീസില്‍ പരാതി നല്‍കിയതിനെ തുടർന്നു പോലീസ് അന്വേഷണം ആരംഭിച്ചു.